Saturday, May 14, 2011

എറണാകുളം ജില്ലയില്‍ എസ്.ഡി.പി.ഐ കന്നിയങ്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു കോതമംഗലത്ത് ജില്ല സെക്രട്ടറി ഷൈന്‍ മുഹമ്മദ്‌ 4691  വോട്ട് നേടി , കുന്നത്തുനാട്‌ എം.കെ മനോജ്കുമാര്‍ 2969  വോട്ടും , പെരുമ്പാവൂരില്‍ ഒ. അലിയാര്‍ 2401 വോട്ടും , കളമശേരിയില്‍ മുഹമ്മദ്‌ അസ്ലം 2104  വോട്ടും, ആലുവയില്‍ റോയ് അറക്കല്‍ 1684 വോട്ടും, കൊച്ചിയില്‍ യുസുഫ് മുഫ്തി 1992 വോട്ടും , ത്രിക്കാകരയില്‍ അബ്ദുല്‍ സലാം 869 വോട്ടും നേടി . ജില്ലയില്‍ പാര്‍ട്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് കോതമംഗലത്താണ് ഇവിടെ 136 ബുത്തില്‍ 131 ലും എസ്.ഡി.പി.ഐ വോട്ടുകള്‍ നേടി , 15 ലധികം ബുത്തുകളില്‍ നിര്‍ണായകമാവുകയും ചെയ്തു . സംസ്ഥാനത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍തികളില്‍ മുന്നാം സ്ഥാനത്തും കോതമംഗലമാണ് 

Monday, March 7, 2011

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കും


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ മജീദ് ഫൈസി അറിയിച്ചു. പാര്‍ട്ടി രൂപീകരണത്തിനുശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പാര്‍ട്ടിസ്ഥാനാര്‍ഥികളോ പാര്‍ട്ടി പിന്തുണയ്ക്കുന്ന ദലിത്-പിന്നാക്ക ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളോ മല്‍സരിക്കും. മാഫിയാരാഷ്ട്രീയവും അഴിമതിയും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരേയാണ് എസ്.ഡി.പി.ഐയുടെ മല്‍സരം. ബി.ജെ.പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല. കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്കു മല്‍സരിക്കും. അഴിമതിക്കു ശിക്ഷിക്കപ്പെട്ടവരും വിചാരണനേരിടുന്നവരുമാണ് ഇരുമുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നത്. ജീവിതഭാരം കുറയ്ക്കാനും വിലക്കയറ്റം തടയാനും രണ്ടു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കോര്‍പറേറ്റ് ബന്ധങ്ങള്‍, പി.എസ്.സി കുംഭകോണം, വാണിഭ രാഷ്ട്രീയനാടകങ്ങള്‍, ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലുകള്‍, മന്ത്രിപുത്രന്‍മാര്‍ക്കെതിരേയുള്ള ക്രിമിനല്‍ക്കേസ് പിന്‍വലിക്കല്‍, ആദിവാസി-ദലിത് ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ രാഷ്ട്രീയബന്ധങ്ങള്‍ എന്നിവകൊണ്ട് ഇരുമുന്നണികളും കേരളത്തെ മലീമസമാക്കിയിരിക്കുകയാണ്. ഇതിനെതിരായ വിധിയെഴുത്താവും ഈ നിയമസഭാ തിരഞ്ഞെടുപ്പെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും പങ്കെടുത്തു.

  • Post to Google Buzz
  • Share on Facebook
  • Share on reddit
  • Bookmark this on Delicious
  • Share on LinkedIn
  • Buzz This
  • Bookmark this on Google Bookmarks
  • Share on FriendFeed

Friday, March 4, 2011

എസ് .ഡി. പി. ഐ കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുന്നു

എസ് .ഡി. പി. ഐ കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുന്നു
എസ്.ഡി.പി.ഐ കേരളത്തിലെ എല്ലാ നിയോജക് മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാ​‍നാര്‍ത്തികളെയോ പാര്‍ട്ടി പിന്തുണയ്ക്കുന്ന പിന്നാക്കാ,ദലിത് സ്ഥാനാര്‍ത്തികളെയോ അണിനിരത്തുമെന്ന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ മജീദ് ഫൈസി പറഞ്ഞു. കേരളത്തിലെ ഇടത് വലത് മാഫിയ കൂട്ട്കെട്ടിനെതിരെയാണ് പാര്‍ട്ടി ഇത്തവണ മത്സരിക്കുക.എസ്.ഡി.പി.ഐ സ്ഥാനാര്‍ത്തികളെ മാര്‍ച്ച് 10ന് പ്രഖ്യാപിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു

Friday, February 18, 2011

എസ്.ഡി.പി.ഐ-അംബേദ്കര്‍ സമാജ് പാര്‍ട്ടികാരവന് തുടക്കമായി


കാരവന്റെ ഉദ്ഘാടനച്ചടങ്ങില്‍ എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ തുടങ്ങിയവര്‍
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐയും അംബേദ്കര്‍ സമാജ് പാര്‍ട്ടിയും സംയുക്തമായി നടത്തുന്ന കാരവന് ഡല്‍ഹിയില്‍ തുടക്കമായി. നബിദിനത്തില്‍ തുടങ്ങിയ കാരവന്‍ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് അംബേദ്കറുടെ ജന്‍മദിനമായ ഏപ്രില്‍ 14ന് ലഖ്‌നോയില്‍ സമാപിക്കും. കാരവന് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടന്ന ചടങ്ങില്‍ എസ്.ഡി. പി.ഐ സെക്രട്ടറി ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ ഫഌഗ്ഓഫ് ചെയ്തു. ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍, വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി, ഡല്‍ഹി കോ-ഓഡിനേറ്റര്‍ അബുര്‍റഷീദ് അഗ്‌വാന്‍, അംബേദ്കര്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ തേജ്‌സിങ്, യു.പി കമാന്‍ഡര്‍ ഹൃദയ് നാരായണ്‍ സംബന്ധിച്ചു

Wednesday, February 9, 2011

എസ്.ഡി.പി.ഐ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ബെര്‍ഹാംപൂര്‍ സാക്ഷിയായി



ബെര്‍ഹാംപൂര്‍: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഉയിര്‍ക്കൊണ്ട സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.ഡി.പി.ഐ)യുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര ജില്ലകളിലൊന്നായ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂര്‍ സാക്ഷിയായി.  ബെര്‍ഹാംപൂര്‍ യെങ്‌മെന്‍ അസോസിയേഷന്‍ മൈതാനത്ത് ഞായറാഴ്ച നടന്ന എസ്.ഡി.പി.ഐ ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ സ്ത്രീകളുള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ പശ്ചിമബംഗാള്‍ പ്രസിഡന്റ് തയീദുല്‍ ഇസ്്‌ലാം അധ്യക്ഷത വഹിച്ചു. ഒരുഭാഗത്ത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ ആയിരങ്ങള്‍ മറുവശത്ത് അടിസ്ഥാന സൗകര്യം പോലുമില്ലാതെ നരകിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബുബക്കര്‍ പറഞ്ഞു.
ബംഗാളിലെ മുസ്്‌ലിംകളും ദലിതുകളും താമസിക്കുന്ന ഗ്രാമങ്ങളില്‍ വൈദ്യുതിയോ റോഡോ, സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. എന്നാല്‍ സമീപത്തുള്ള മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഇവയെല്ലാം കാണാനാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തിന്റെസമ്പത്ത് കൊള്ളയടിക്കുകയും വിദേശബാങ്കുകളില്‍ നിക്ഷേപിക്കുകയുമാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിക്കഥകളാണ് ദിവസവും ഉയര്‍ന്നു വരുന്നത്. രാജ്യത്തിന്റെ മൊത്തം കടം വീട്ടാന്‍ ഈ തുക മതിയാകും. ഈ തുകയുണ്ടായിരുന്നെങ്കില്‍ രാജ്യത്തെ കുട്ടികളുടെ വിശപ്പ് മാറ്റാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തന്റെയും രാജ്യത്തിന്റെയും ഉയര്‍ച്ചയ്ക്കായി ഉണര്‍ന്നെണിക്കേണ്ട സമയമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എ സഈദ്, മുഹമ്മദ് ഉമര്‍ഖാന്‍, ഹാഫിസ് മന്‍സൂര്‍ ഖാന്‍, ആള്‍ ഇന്ത്യാ ഇമംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ ഉസ്്മാന്‍ ബേയ്ഗ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആലിയ പര്‍വീണ്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ബംഗാള്‍ ദലിത് സേനാ നേതാവ് സുദീപ് ബിശ്വാസ് തന്റെ പാര്‍ട്ടി പിരിച്ചു വിട്ടതായും താന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായും പ്രഖ്യാപിച്ചു. ദേശീയ പ്രസിന്റില്‍ നിന്ന് പതാക ഏറ്റുവാങ്ങിയായിരുന്നു ബിശ്വാസിന്റെ പാര്‍ട്ടിപ്രവേശനം.
  • Post to Google Buzz
  • Share on Facebook
  • Share on reddit
  • Bookmark this on Delicious
  • Share on LinkedIn
  • Buzz This
  • Bookmark this on Google Bookmarks
  • Share on FriendFeed

SDPI STATE FUND CAMPAIGN























Fkv.Un.]n.sFbpsS DuÀPw hnbÀ¸nsâ hnlnXw: AUz. sI ]n apl½Zv ico^v
സാധാരണ ജനങ്ങളെ ആശ്രയിച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ വിയര്‍പ്പിന്റെ വീതമാണ് പാര്‍ട്ടിയുടെ ഊര്‍ജ്ജമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി മുഹമ്മദ് ശരീഫ് പാര്‍ട്ടി ഫണ്ടിന് വേണ്ടി നാടിന്റെ താത്പര്യങ്ങള്‍ ബലികഴിച്ച് അബ്കാരികളുടെയും, കുത്തക കളുടെയും പിറകെ പോവില്ലെന്നും സംസ്ഥാന ഫണ്ട് പിരിവ് കാമ്പയിന്‍ മഞ്ചേരി മാടക്കോട് കോളനിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്നു സാമ്പ്രദായിക രാഷ്ട്രീയപാര്‍ട്ടികളുടെ സ്പോണ്‍സര്‍മാരായി കുത്തകള്‍ മാറിയിരിക്കുകയാണ് തന്മൂലം അവരുടെ കുഴലൂത്ത് കാരായി ഭരണ വര്‍ഗം മാറി ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ 1550 കോടി രൂപയുടെ നികുതിയിളവ് കുത്തകകള്‍ക്ക് നല്‍കി, കോണ്‍ഗ്രസ്സകട്ടെ കഴിഞ്ഞ വര്‍ഷം റിലയന്‍സിന് മാത്രം 450 കോടിരൂപയുടെ നികുതിയിളവ് നല്‍കി രാജ്യത്ത് അപകടകരമായ വിധം രൂപം കൊണ്ടിട്ടുള്ള ഈ മാഫിയ കൂട്ട് കെട്ടിനെതിരെയുള്ള പോരാട്ടത്തിനാണ് എസ്.ഡി.പി.ഐ ഒരുങ്ങുന്നതെന്നും അഡ്വ.ശരീഫ്

Monday, February 7, 2011

SDPI BANGAL STATE CONFERENCE






Fkv.Un.]n.sF _wKmÄ kwØm\ kt½f\¯n Bbnc§Ä 
Tue, 8 Feb 2011 01:20:37 +0000


ബെര്‍ഹാംപൂര്‍: എസ്. ഡി. പി.ഐ ബംഗാള്‍ സംസ്ഥാന സമ്മേളനത്തിനു ആയിരങ്ങള്‍ പങ്കെടുത്തു . സംസ്ഥാന പ്രസിഡന്റ്‌ തയീദുല്‍ ഇസ്ലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ 
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ബംഗാള്‍ ദലിത് സേനാ നേതാവ് സുദീപ് ബിശ്വാസ്   തന്റെ പാര്‍ട്ടി പിരിച്ച് വിട്ട് എസ്.ഡി.പി.ഐയില്‍ ലയിച്ചതായി പ്രഖ്യാപിച്ചു   സമ്മേളനത്തില്‍ സ്ത്രീകളുള്‍പ്പെടെ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്

Sunday, February 6, 2011

workers union inagurated at Tanjore District (TN)

workers union inagurated at Tanjore District (TN)
Tanjavore (TN) : Inauguration of workers union held at Tanjavore district Tamilnadu. In the presence of Tirubuvanam Branch
president Ismail and vice president mohamed SDPI workers union Tanjore District president Abdul malik inaugurated SDPI car van driver's Association/Union on 10 am at thiribuvanam, Tanjore District (TN).

large number of taxi drivers and vehicle owners were present on chinnakadai, the area was flooded with their vehicles.

District leaders while speaking, congratulated tiribuvanam branch office bearers for their tireless efforts and praised that they played key role in the formation of workers union at Thirumangalakudi earlier.

This program was organised successfully by district executive committee members Rahman sadik Thasleem under the supervision of branch secretary halith and treasurer Abdul malik

SDPI HELD STATE CONFERENCE IN WEST BENGAL


SDPI HELD STATE CONFERENCE IN WEST BENGAL

Social Democratic Party of India conducted its first state conference in Berhampur town, District headquarters of Murshidbad District, today. About ten thousand people gathered in Young Men Association Maidan, despite road blocks and traffic rearrangements made by Police, owing to Chief Minister’s visit to the town. Party workers from the nook and corners of Murshidabad and the nearby two districts poured in to the Berhampur city by 2 O’ Clock in the noon. Presence of Muslim women in large numbers among the audience was a rare experience for the city. A courtesy visit by about fifty guests from Jharkandd also cached notice.

Mr. Thaeedul Islam, State President, chaired the function. Mr. E Aboobacker National President inaugurated the public meeting. In his speech Mr. Aboobacker pointed out that villages in the state, where Muslims and Dalits are the inhabitants, are not provided with facilities like roads, schools, electricity and hospitals comparing to the villages of upper castes.Political party leaders have looted away the wealth of the nation and deposited in foreign banks. Lakhs of crores of rupees are involved in the scam stories coming out in regular intervals. This amount is sufficient to clear the foreign debt of the country. This amount is sufficient to put an end to the hunger of our children. MR E Aboobacker urged the people to wake up and work for their uplift ment as well as the upliftment of the nation. Sayeed and Mohamed Omer Khan National General Secretaries, Maulana Usman Beigh President All India Imam’s Council, Hafiz Mansoor National Secretary, MRSAliya Parveen State Working Committee Member, MR Shahabuddin President Popular Front of India West Bengal state unitspoke.

MR Sudip Biswas, Leader of Bengal Dalit Sena, who addressed the gathering declared that he has dissolved his party and joined SDPI. He formally entered the party receiving flag from the National President.

Thursday, February 3, 2011

യു ഡി എഫില്‍ നിന്ന് കൂട്ടരാജി


യു ഡി എഫില്‍ നിന്ന് കൂട്ടരാജി : പ്രവര്‍ത്തകര്‍ എസ് ഡി പി ഐ യില്‍ ചേര്‍ന്നു

നിലമ്പൂര്‍:് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ  കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവങ്ങളെ തുടര്‍ന്ന് നിയോജക മണ്ഡത്തിലെ പോത്തുകല്‍, വഴിക്കടവ് പഞ്ചായത്തില്‍ നിന്നും നൂറോളം മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. പോത്തുകല്‍ കോടാലിപൊയില്‍ ഭാഗത്തുള്ള കവളപ്പാറ ഹംസ, മോയിന്‍കുട്ടി കവണഞ്ചേരി, മുതുകോടന്‍ അഹമ്മദ്, വെട്ടിക്കാട്ട് കിഴക്കേതില്‍ അമീര്‍, പൂന്തിരുത്തി ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കൂട്ടത്തോടെ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നത്.        വഴിക്കടവ് പഞ്ചായത്തിലെ മുപ്പതോാളം മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്സ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. മുസ്്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരായ  മുരിങ്ങാമുണ്ട സ്വദേശികളായ ഉമ്മര്‍ കോന്നാടന്‍, ഷരീഫ് നാലകത്ത്, ജംഷീര്‍ മാട്ടായി, ഇബ്രാഹിം കോന്നാടന്‍, അനീഷ് മുതുപുരയിടത്തില്‍,  സക്കീര്‍ ആയോളി, സാബിര്‍ മാട്ടായി, , ഹാരിസ് കോന്നാടന്‍, സനൂപ് മോയിക്കല്‍, ജിജിത്ത് അക്കരകുളത്തില്‍, ഇല്ല്യാസ് മാട്ടായി, ബാപ്പു ചെറുകര, ഷാഫി പാവുക്കാടന്‍, ഷാഫി എറമ്പത്ത്, ജംഷീദ് പെടന്നേക്കോടന്‍, ഷരീഫ് പാണ്ടിയത്ത്, ഷിബു പാതിരിക്കോട്,അബു പാവുക്കാടന്‍  എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവെച്ച് എസ്.ഡി.പി.ഐയുടെ അംഗത്വം സ്വീകരിച്ചത്.  ചുങ്കത്തറ, ചന്തക്കുന്ന്, മമ്പാട്, തണ്ണിക്കടവ് എന്നിവിടങ്ങളില്‍ നിന്നും യു ഡി എഫിലെ നിരവധി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ എസ്.ഡി.പി.ഐയില്‍ ചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
എസ്.ഡി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  എട്ടാം തിയതി 6.30 തിന് കോടാലിപ്പൊയില്‍ അങ്ങാടിയില്‍ സ്വീകരണം നല്‍കും. സ്വീകരണത്തില്‍ സംസ്ഥാന സമിതിയംഗം സി ജി ഉണ്ണി, ജില്ലാ പ്രസിഡന്റ് വാപ്പു മാസ്റ്റര്‍, അബ്ദുറഷീദ് ഇടുക്കി, എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കരുളായി അറിയിച്ചു.
  • Post to Google Buzz
  • Share on Facebook
  • Share on reddit
  • Bookmark this on Delicious
  • Share on LinkedIn
  • Buzz This
  • Bookmark this on Google Bookmarks
  • Share on FriendFeed