എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ മജീദ് ഫൈസി അറിയിച്ചു. പാര്‍ട്ടി രൂപീകരണത്തിനുശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പാര്‍ട്ടിസ്ഥാനാര്‍ഥികളോ പാര്‍ട്ടി പിന്തുണയ്ക്കുന്ന ദലിത്-പിന്നാക്ക ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളോ മല്‍സരിക്കും. മാഫിയാരാഷ്ട്രീയവും അഴിമതിയും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരേയാണ് എസ്.ഡി.പി.ഐയുടെ മല്‍സരം. ബി.ജെ.പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല. കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്കു മല്‍സരിക്കും. അഴിമതിക്കു ശിക്ഷിക്കപ്പെട്ടവരും വിചാരണനേരിടുന്നവരുമാണ് ഇരുമുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നത്. ജീവിതഭാരം കുറയ്ക്കാനും വിലക്കയറ്റം തടയാനും രണ്ടു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കോര്‍പറേറ്റ് ബന്ധങ്ങള്‍, പി.എസ്.സി കുംഭകോണം, വാണിഭ രാഷ്ട്രീയനാടകങ്ങള്‍, ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലുകള്‍, മന്ത്രിപുത്രന്‍മാര്‍ക്കെതിരേയുള്ള ക്രിമിനല്‍ക്കേസ് പിന്‍വലിക്കല്‍, ആദിവാസി-ദലിത് ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ രാഷ്ട്രീയബന്ധങ്ങള്‍ എന്നിവകൊണ്ട് ഇരുമുന്നണികളും കേരളത്തെ മലീമസമാക്കിയിരിക്കുകയാണ്. ഇതിനെതിരായ വിധിയെഴുത്താവും ഈ നിയമസഭാ തിരഞ്ഞെടുപ്പെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും പങ്കെടുത്തു.
No comments:
Post a Comment