യു ഡി എഫില്‍ നിന്ന് കൂട്ടരാജി : പ്രവര്‍ത്തകര്‍ എസ് ഡി പി ഐ യില്‍ ചേര്‍ന്നു
നിലമ്പൂര്‍:് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവങ്ങളെ തുടര്‍ന്ന് നിയോജക മണ്ഡത്തിലെ പോത്തുകല്‍, വഴിക്കടവ് പഞ്ചായത്തില്‍ നിന്നും നൂറോളം മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. പോത്തുകല്‍ കോടാലിപൊയില്‍ ഭാഗത്തുള്ള കവളപ്പാറ ഹംസ, മോയിന്‍കുട്ടി കവണഞ്ചേരി, മുതുകോടന്‍ അഹമ്മദ്, വെട്ടിക്കാട്ട് കിഴക്കേതില്‍ അമീര്‍, പൂന്തിരുത്തി ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കൂട്ടത്തോടെ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നത്. വഴിക്കടവ് പഞ്ചായത്തിലെ മുപ്പതോാളം മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്സ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. മുസ്്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരായ മുരിങ്ങാമുണ്ട സ്വദേശികളായ ഉമ്മര്‍ കോന്നാടന്‍, ഷരീഫ് നാലകത്ത്, ജംഷീര്‍ മാട്ടായി, ഇബ്രാഹിം കോന്നാടന്‍, അനീഷ് മുതുപുരയിടത്തില്‍, സക്കീര്‍ ആയോളി, സാബിര്‍ മാട്ടായി, , ഹാരിസ് കോന്നാടന്‍, സനൂപ് മോയിക്കല്‍, ജിജിത്ത് അക്കരകുളത്തില്‍, ഇല്ല്യാസ് മാട്ടായി, ബാപ്പു ചെറുകര, ഷാഫി പാവുക്കാടന്‍, ഷാഫി എറമ്പത്ത്, ജംഷീദ് പെടന്നേക്കോടന്‍, ഷരീഫ് പാണ്ടിയത്ത്, ഷിബു പാതിരിക്കോട്,അബു പാവുക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവെച്ച് എസ്.ഡി.പി.ഐയുടെ അംഗത്വം സ്വീകരിച്ചത്. ചുങ്കത്തറ, ചന്തക്കുന്ന്, മമ്പാട്, തണ്ണിക്കടവ് എന്നിവിടങ്ങളില്‍ നിന്നും യു ഡി എഫിലെ നിരവധി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ എസ്.ഡി.പി.ഐയില്‍ ചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
എസ്.ഡി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എട്ടാം തിയതി 6.30 തിന് കോടാലിപ്പൊയില്‍ അങ്ങാടിയില്‍ സ്വീകരണം നല്‍കും. സ്വീകരണത്തില്‍ സംസ്ഥാന സമിതിയംഗം സി ജി ഉണ്ണി, ജില്ലാ പ്രസിഡന്റ് വാപ്പു മാസ്റ്റര്‍, അബ്ദുറഷീദ് ഇടുക്കി, എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കരുളായി അറിയിച്ചു.

No comments:
Post a Comment