
കാരവന്റെ ഉദ്ഘാടനച്ചടങ്ങില്‍ എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ തുടങ്ങിയവര്‍
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐയും അംബേദ്കര്‍ സമാജ് പാര്‍ട്ടിയും സംയുക്തമായി നടത്തുന്ന കാരവന് ഡല്‍ഹിയില്‍ തുടക്കമായി. നബിദിനത്തില്‍ തുടങ്ങിയ കാരവന്‍ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് അംബേദ്കറുടെ ജന്‍മദിനമായ ഏപ്രില്‍ 14ന് ലഖ്‌നോയില്‍ സമാപിക്കും. കാരവന് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടന്ന ചടങ്ങില്‍ എസ്.ഡി. പി.ഐ സെക്രട്ടറി ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ ഫഌഗ്ഓഫ് ചെയ്തു. ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍, വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി, ഡല്‍ഹി കോ-ഓഡിനേറ്റര്‍ അബുര്‍റഷീദ് അഗ്‌വാന്‍, അംബേദ്കര്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ തേജ്‌സിങ്, യു.പി കമാന്‍ഡര്‍ ഹൃദയ് നാരായണ്‍ സംബന്ധിച്ചു
No comments:
Post a Comment