
ബെര്‍ഹാംപൂര്‍: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഉയിര്‍ക്കൊണ്ട സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.ഡി.പി.ഐ)യുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര ജില്ലകളിലൊന്നായ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂര്‍ സാക്ഷിയായി. ബെര്‍ഹാംപൂര്‍ യെങ്‌മെന്‍ അസോസിയേഷന്‍ മൈതാനത്ത് ഞായറാഴ്ച നടന്ന എസ്.ഡി.പി.ഐ ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ സ്ത്രീകളുള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ പശ്ചിമബംഗാള്‍ പ്രസിഡന്റ് തയീദുല്‍ ഇസ്്‌ലാം അധ്യക്ഷത വഹിച്ചു. ഒരുഭാഗത്ത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ ആയിരങ്ങള്‍ മറുവശത്ത് അടിസ്ഥാന സൗകര്യം പോലുമില്ലാതെ നരകിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബുബക്കര്‍ പറഞ്ഞു.
ബംഗാളിലെ മുസ്്‌ലിംകളും ദലിതുകളും താമസിക്കുന്ന ഗ്രാമങ്ങളില്‍ വൈദ്യുതിയോ റോഡോ, സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. എന്നാല്‍ സമീപത്തുള്ള മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഇവയെല്ലാം കാണാനാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തിന്റെ

സമ്പത്ത് കൊള്ളയടിക്കുകയും വിദേശബാങ്കുകളില്‍ നിക്ഷേപിക്കുകയുമാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിക്കഥകളാണ് ദിവസവും ഉയര്‍ന്നു വരുന്നത്. രാജ്യത്തിന്റെ മൊത്തം കടം വീട്ടാന്‍ ഈ തുക മതിയാകും. ഈ തുകയുണ്ടായിരുന്നെങ്കില്‍ രാജ്യത്തെ കുട്ടികളുടെ വിശപ്പ് മാറ്റാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തന്റെയും രാജ്യത്തിന്റെയും ഉയര്‍ച്ചയ്ക്കായി ഉണര്‍ന്നെണിക്കേണ്ട സമയമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എ സഈദ്, മുഹമ്മദ് ഉമര്‍ഖാന്‍, ഹാഫിസ് മന്‍സൂര്‍ ഖാന്‍, ആള്‍ ഇന്ത്യാ ഇമംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ ഉസ്്മാന്‍ ബേയ്ഗ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആലിയ പര്‍വീണ്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ബംഗാള്‍ ദലിത് സേനാ നേതാവ് സുദീപ് ബിശ്വാസ് തന്റെ പാര്‍ട്ടി പിരിച്ചു വിട്ടതായും താന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായും പ്രഖ്യാപിച്ചു. ദേശീയ പ്രസിന്റില്‍ നിന്ന് പതാക ഏറ്റുവാങ്ങിയായിരുന്നു ബിശ്വാസിന്റെ പാര്‍ട്ടിപ്രവേശനം.
No comments:
Post a Comment