എറണാകുളം ജില്ലയില്‍ എസ്.ഡി.പി.ഐ കന്നിയങ്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു കോതമംഗലത്ത് ജില്ല സെക്രട്ടറി ഷൈന്‍ മുഹമ്മദ് 4691 വോട്ട് നേടി , കുന്നത്തുനാട് എം.കെ മനോജ്കുമാര്‍ 2969 വോട്ടും , പെരുമ്പാവൂരില്‍ ഒ. അലിയാര്‍ 2401 വോട്ടും , കളമശേരിയില്‍ മുഹമ്മദ് അസ്ലം 2104 വോട്ടും, ആലുവയില്‍ റോയ് അറക്കല്‍ 1684 വോട്ടും, കൊച്ചിയില്‍ യുസുഫ് മുഫ്തി 1992 വോട്ടും , ത്രിക്കാകരയില്‍ അബ്ദുല്‍ സലാം 869 വോട്ടും നേടി . ജില്ലയില്‍ പാര്‍ട്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് കോതമംഗലത്താണ് ഇവിടെ 136 ബുത്തില്‍ 131 ലും എസ്.ഡി.പി.ഐ വോട്ടുകള്‍ നേടി , 15 ലധികം ബുത്തുകളില്‍ നിര്‍ണായകമാവുകയും ചെയ്തു . സംസ്ഥാനത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍തികളില്‍ മുന്നാം സ്ഥാനത്തും കോതമംഗലമാണ്
SDPI ERNAKULAM
SDPI (Social Democratic Party of India) is a National political party came into existence on 2009-june-21 .The main objective of this party is to fight for original social democracy in India, by strengthening/empowering the oppressed and marginalised people of india .SDPI has got branches in 18 states in india .In ernakulam dist.of kerala SDPI having strong presence in almost all villages

Saturday, May 14, 2011
Monday, March 7, 2011
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ 10നു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ മജീദ് ഫൈസി അറിയിച്ചു. പാര്‍ട്ടി രൂപീകരണത്തിനുശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പാര്‍ട്ടിസ്ഥാനാര്‍ഥികളോ പാര്‍ട്ടി പിന്തുണയ്ക്കുന്ന ദലിത്-പിന്നാക്ക ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളോ മല്‍സരിക്കും. മാഫിയാരാഷ്ട്രീയവും അഴിമതിയും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരേയാണ് എസ്.ഡി.പി.ഐയുടെ മല്‍സരം. ബി.ജെ.പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല. കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്കു മല്‍സരിക്കും. അഴിമതിക്കു ശിക്ഷിക്കപ്പെട്ടവരും വിചാരണനേരിടുന്നവരുമാണ് ഇരുമുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നത്. ജീവിതഭാരം കുറയ്ക്കാനും വിലക്കയറ്റം തടയാനും രണ്ടു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കോര്‍പറേറ്റ് ബന്ധങ്ങള്‍, പി.എസ്.സി കുംഭകോണം, വാണിഭ രാഷ്ട്രീയനാടകങ്ങള്‍, ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലുകള്‍, മന്ത്രിപുത്രന്‍മാര്‍ക്കെതിരേയുള്ള ക്രിമിനല്‍ക്കേസ് പിന്‍വലിക്കല്‍, ആദിവാസി-ദലിത് ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ രാഷ്ട്രീയബന്ധങ്ങള്‍ എന്നിവകൊണ്ട് ഇരുമുന്നണികളും കേരളത്തെ മലീമസമാക്കിയിരിക്കുകയാണ്. ഇതിനെതിരായ വിധിയെഴുത്താവും ഈ നിയമസഭാ തിരഞ്ഞെടുപ്പെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും പങ്കെടുത്തു.
Friday, March 4, 2011
എസ് .ഡി. പി. ഐ കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുന്നു
എസ് .ഡി. പി. ഐ കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുന്നു
എസ്.ഡി.പി.ഐ കേരളത്തിലെ എല്ലാ നിയോജക് മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്തികളെയോ പാര്‍ട്ടി പിന്തുണയ്ക്കുന്ന പിന്നാക്കാ,ദലിത് സ്ഥാനാര്‍ത്തികളെയോ അണിനിരത്തുമെന്ന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ മജീദ് ഫൈസി പറഞ്ഞു. കേരളത്തിലെ ഇടത് വലത് മാഫിയ കൂട്ട്കെട്ടിനെതിരെയാണ് പാര്‍ട്ടി ഇത്തവണ മത്സരിക്കുക.എസ്.ഡി.പി.ഐ സ്ഥാനാര്‍ത്തികളെ മാര്‍ച്ച് 10ന് പ്രഖ്യാപിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു
Friday, February 18, 2011
എസ്.ഡി.പി.ഐ-അംബേദ്കര്‍ സമാജ് പാര്‍ട്ടികാരവന് തുടക്കമായി

കാരവന്റെ ഉദ്ഘാടനച്ചടങ്ങില്‍ എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ തുടങ്ങിയവര്‍
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐയും അംബേദ്കര്‍ സമാജ് പാര്‍ട്ടിയും സംയുക്തമായി നടത്തുന്ന കാരവന് ഡല്‍ഹിയില്‍ തുടക്കമായി. നബിദിനത്തില്‍ തുടങ്ങിയ കാരവന്‍ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് അംബേദ്കറുടെ ജന്‍മദിനമായ ഏപ്രില്‍ 14ന് ലഖ്‌നോയില്‍ സമാപിക്കും. കാരവന് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടന്ന ചടങ്ങില്‍ എസ്.ഡി. പി.ഐ സെക്രട്ടറി ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ ഫഌഗ്ഓഫ് ചെയ്തു. ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍, വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി, ഡല്‍ഹി കോ-ഓഡിനേറ്റര്‍ അബുര്‍റഷീദ് അഗ്‌വാന്‍, അംബേദ്കര്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ തേജ്‌സിങ്, യു.പി കമാന്‍ഡര്‍ ഹൃദയ് നാരായണ്‍ സംബന്ധിച്ചു
Wednesday, February 9, 2011
എസ്.ഡി.പി.ഐ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ബെര്‍ഹാംപൂര്‍ സാക്ഷിയായി

ബംഗാളിലെ മുസ്്‌ലിംകളും ദലിതുകളും താമസിക്കുന്ന ഗ്രാമങ്ങളില്‍ വൈദ്യുതിയോ റോഡോ, സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. എന്നാല്‍ സമീപത്തുള്ള മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഇവയെല്ലാം കാണാനാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തിന്റെ

ജനങ്ങള്‍ തന്റെയും രാജ്യത്തിന്റെയും ഉയര്‍ച്ചയ്ക്കായി ഉണര്‍ന്നെണിക്കേണ്ട സമയമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എ സഈദ്, മുഹമ്മദ് ഉമര്‍ഖാന്‍, ഹാഫിസ് മന്‍സൂര്‍ ഖാന്‍, ആള്‍ ഇന്ത്യാ ഇമംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ ഉസ്്മാന്‍ ബേയ്ഗ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആലിയ പര്‍വീണ്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ബംഗാള്‍ ദലിത് സേനാ നേതാവ് സുദീപ് ബിശ്വാസ് തന്റെ പാര്‍ട്ടി പിരിച്ചു വിട്ടതായും താന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായും പ്രഖ്യാപിച്ചു. ദേശീയ പ്രസിന്റില്‍ നിന്ന് പതാക ഏറ്റുവാങ്ങിയായിരുന്നു ബിശ്വാസിന്റെ പാര്‍ട്ടിപ്രവേശനം.
SDPI STATE FUND CAMPAIGN
|
Monday, February 7, 2011
SDPI BANGAL STATE CONFERENCE
![]() |
Tue, 8 Feb 2011 01:20:37 +0000
ബെര്‍ഹാംപൂര്‍: എസ്. ഡി. പി.ഐ ബംഗാള്‍ സംസ്ഥാന സമ്മേളനത്തിനു ആയിരങ്ങള്‍ പങ്കെടുത്തു . സംസ്ഥാന പ്രസിഡന്റ് തയീദുല്‍ ഇസ്ലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ബംഗാള്‍ ദലിത് സേനാ നേതാവ് സുദീപ് ബിശ്വാസ് തന്റെ പാര്‍ട്ടി പിരിച്ച് വിട്ട് എസ്.ഡി.പി.ഐയില്‍ ലയിച്ചതായി പ്രഖ്യാപിച്ചു സമ്മേളനത്തില്‍ സ്ത്രീകളുള്‍പ്പെടെ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്
Subscribe to:
Posts (Atom)